നെയ്മറിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്. വലിയ വിലക്കുകൾ വരാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും അത് ഒഴിഞ്ഞു മാറിയത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. നെയ്മറിന് പത്ത് മത്സരങ്ങൾ വരെ വിലക്ക് വന്നേക്കും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
മാഴ്സെക്ക് എതിരായ മത്സരത്തിൽ നെയ്മർ മാഴ്സെ താരമായ ആൽവാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് ആണ് മൂന്ന് മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്.
ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്.
നെയ്മർ റെഡ് കാർഡിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോ റഫറിക്ക് എതിരെയും തിരിഞ്ഞതും ഇത് കൂടാതെ സാമൂഹിക മാധ്യമത്തിൽ മോശം ഭാഷ ഉപയോഗിച്ച് ആൽവാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മർ കുറ്റം പറഞ്ഞതും ഒന്നും നടപടിക്കായി പരിഗണിച്ചില്ല.

