National

ഡിആർഡിഒയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കലിനിടെ തകർന്നു വീണു

കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷന്റെ ആളില്ലാ വിമാനം തകർന്ന് വീണു. കർണാടകയിലെ ചിത്രദുർഗയിൽ ആണ് സംഭവം. ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് ആളില്ലാ വിമാനം തകർന്ന് വീണത്. വലിയ ശബ്ദത്തോടെയാണ് ഡ്രോൺ നിലംപതിച്ചത്.

അപകട വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്. ആളില്ലാ വിമാനം ഡിആർഡിഒ നേരത്തെ നിർമ്മിച്ചതാണ്. ഇതിൽ പരിഷ്കാരങ്ങൾ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആർഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!