അഴിയൂര്‍ ഗ്രാമപഞ്ചായത്തും മഹാത്മ ദേശസേവ ട്രസ്റ്റും സംയുക്തമായി തിരുവനന്തപുരം സി.സി.ഡി.യുവിന്റെ സഹായത്തോടെ ജലശ്രീ ക്ലബ്ബ് അംഗങ്ങളായ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഏകദിന ജൈവ വൈവിധ്യ നാട്ടറിവ് ശില്‍പ്പശാല റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ നടന്നു. 15 സ്‌കുളുകളില്‍ നിന്നായി 180 കുട്ടികള്‍ പങ്കെടുത്തു. പഞ്ചായത്തില്‍ എല്ലാ വിദ്യാലായങ്ങളിലും ജലശ്രീ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ജല സാക്ഷരത, മാലിന്യ സംസ്‌കരണം, പഴമയിലെ ശുചിത്വ ശീലം, പ്രകൃതി സംരംക്ഷണം, ചുറ്റുവട്ടത്തുള്ള ജൈവ വൈവിധ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ കുട്ടികള്‍ക്ക് അവബോധം നല്‍കി. ഔഷധ സസ്യ പ്രദര്‍ശനവും നടത്തി.
പരിപാടിസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്.ഇ.ടി.അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സി.കെ.നാണു എം.എല്‍ എ കുട്ടികള്‍ക്ക് ശുചിത്വ സന്ദേശം നല്‍കി. ജലനിധി മാനേജര്‍ എം.പി.ഷഹീര്‍ ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. പഴഞ്ഞി എം.ഡി.കോളജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ.ടി.തോമസ് മാത്യൂ, കാഞ്ഞങ്ങാട നെഹ്‌റു കോളജ് അസി – പ്രൊഫസര്‍ ഷീജ മൊട്ടമ്മല്‍, തങ്കച്ചന്‍ വൈദ്യര്‍ എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി. ടി. ഷാഹുല്‍ ഹമീദ്, മഹാത്മ ദേശ സേവ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ശ്രീനീവാസന്‍, പി.കെ പ്രകാശന്‍, വാര്‍ഡ് മെംബര്‍ വി.പി. ജയന്‍, കെ.അബ്ദുല്‍ സലാം മാസ്റ്റര്‍, ഷിനി. എ ,പ്രിയേഷ് മാളിയക്കല്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് ഔഷധ ചെടികള്‍ സൗജന്യമായി നല്‍കി.വി .സി .വിജയന്‍ മാസ്റ്റര്‍ പ്രകൃതി ഗീതം ആലപിച്ചു.