സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍ വരിട്ട്യാക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അയ്യൂബ് എംപിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി മധു പിഡി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജന്‍ പി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലീനാ വാസുദേവന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി സംസാരിച്ചു.
അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി മഹേന്ദ്രന്‍, മനോജ് കോളേരി, സിജോയ് തോമസ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു സംസാരിച്ചു. ചടങ്ങില്‍ റീനാ സജീന്ദ്രന്‍ നന്ദി പറഞ്ഞു.