മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്‍പത്തിമൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്‌നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.