ഈ അടുത്ത കാലത്താണ് മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടുകള്‍ വലിയ തോതില്‍ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. എന്നാല്‍ മറ്റേര്‍ണിറ്റി ഡാന്‍സ് അധികം ആര്‍ക്കും കണ്ടുപരിചയമുണ്ടാവില്ല. ഐശ്വര്യ സുജയ്യും ഭര്‍ത്താവ് സുജയ് സി. നായരും ചേര്‍ന്ന് ഒരുക്കിയ മറ്റേര്‍ണിറ്റി കവര്‍ ഡാന്‍സ് വ്യത്യസ്തമാവുകയാണ്.നാഗവല്ലി എന്നാണ് കവര്‍ ഡാന്‍സിന് ഇവര്‍ പേര് നല്‍കിയത്.
ഗര്‍ഭകാലത്ത് നൃത്തം ചെയ്യണമെന്നും അത് ഷൂട്ടു ചെയ്യണമെന്നും നര്‍ത്തകി കൂടിയായ ഐശ്വര്യയുടെ ആഗ്രഹമായിരുന്നു. ഭര്‍ത്താവും കാമറാമാനുമായ സുജയ് ഭാര്യയുടെ ആഗ്രഹം സഫലമാക്കാന്‍ മുന്നിലിറങ്ങിയതോടെ പിറന്നതാണ് ഈ കവര്‍ ഡാന്‍സ്.