പാലക്കാട് : പത്തുമാസം മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) നെതിരെയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്.
2011 നവംബര്‍ 25നായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച അരുംകൊല നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സ്വന്തം പിതാവ് തന്നെ മകളെ കൊല്ലുകയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. കേസിൽ തടവിന് പുറമെ രണ്ടു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. തുക അടച്ചില്ലയെങ്കിൽ ഒന്നര വർഷം അധികമായി തടവ് ശിക്ഷ അനുഭവിക്കണം.