Kerala kerala

കുട്ടി ചെരുപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റി ലൈന്‍ കമ്പിയില്‍ കയറിപ്പിടിച്ചതാണ്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലത്ത് സ്‌കൂളില്‍ വെച്ച് എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചത് ചെരിപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി ലൈന്‍ കമ്പിയില്‍ പിടിച്ചതാണെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി.

‘രാവിലെ 9.15 നും 9.30 ഇടക്കാണ് അപകടം നടന്നത്. സ്‌കൂള്‍ ബസിന്റെ ആദ്യത്തെ ട്രിപ്പില്‍ എത്തിയ കുട്ടികളിലൊരാളാണ് മരിച്ച മിഥുന്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ചെരിപ്പ് എടുത്തെറിഞ്ഞു. അവിടെയുണ്ടായിരുന്ന ഷെഡിന് മുകളിലേക്കാണ് ചെരിപ്പ് വീണത്. ഇതെടുക്കാനായി മിഥുന്‍ ക്ലാസിന്റെ അകത്ത് കയറി ഭിത്തിയിലൂടെ ചവിട്ടി ഷീറ്റിന് മുകളിലേക്ക് ഇറങ്ങുകയായിരുന്നു’.ചെരിപ്പ് എടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റിയപ്പോള്‍ ലൈന്‍ കമ്പിയില്‍ പിടിക്കുകയായിരുന്നുവെന്നും ജോസ് ആന്റണി പറഞ്ഞു.

ലൈന്‍ കമ്പി ഷെഡിന് മുകളിലൂടെ പോകുന്നത് വാക്കാല്‍ കെഎസ്ഇബിയെ അറിയിച്ചതാണ്. ഉടന്‍ തന്നെ പരിഹരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലാണ് 13കാരന്‍ ഷോക്കേറ്റ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ഷീറ്റിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സ്‌കൂള്‍ കെട്ടിടത്തോട് വൈദ്യുതിലൈന്‍ താഴ്ന്നു കിടക്കുന്നെന്ന്‌നാട്ടുകാര്‍ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!