നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍. രമേശ് നാരായണന്റെ മാപ്പ് മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ചെയ്തതു തെറ്റ് തന്നെയാണെന്നും വൈകി ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചു.
എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയില്‍ നില്‍ക്കുന്നതല്ലേ. ആസിഫ് അലി ഇത്രയും സീനിയര്‍ ആയിട്ടുള്ള ആര്‍ടിസ്റ്റ് ആണ്. വിവാദ സംഭവത്തില്‍ ആസിഫ് അലിക്കൊപ്പമാണ് താന്‍ എന്ന് ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

