Kerala News

ഇ-മുറ്റം പദ്ധതി; സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളിൽ മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് വാർഡിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വാങ്ങി നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സി.ഡി.എസ് മെമ്പർ ശാന്തി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് ഇ-മുറ്റം. ജില്ലയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇ-മുറ്റം ജില്ലാ ജോയിന്റ് കൺവീനവർ യാസിർ അറഫാത്ത്, പഞ്ചായത്ത്‌ കോർഡിനേറ്റർ ബാലാജി എന്നിവർ സംസാരിച്ചു. ഇ മുറ്റം വാർഡ് കൺവീനർ എം.എം രമേശൻ സ്വാഗതവും ജോയിന്റ് കൺവീനർ ചന്ദ്രമതി ടീച്ചർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!