Kerala

ഇനി ഹോംവർക്കില്ല; കുട്ടികൾ വീട്ടിൽ കളിക്കണം, ടിവി കാണണം, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങണം: ഗണേഷ് കുമാർ

കൊല്ലം∙: താൻ മാനേജരായ സ്കൂളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനിമുതൽ ഹോംവർക്കുകൾ ഉണ്ടായിരിക്കില്ലെന്ന് കെ.ബി.ഗണേഷ്കുമാർ എംഎൽഎ. ഇവിടെ നടപ്പാക്കാനാകുദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്ക് പുസ്തകം വീട്ടിൽ കൊടുത്തുവിടുന്നതും നിർത്തുകയാണ്. വീട്ടിലെത്തുന്ന കുട്ടികൾ കളിക്കുകയും ടിവി കാണുകയും അച്ഛന്റെയും അമ്മയുടെയും ഒപ്പം സമയം ചെലവഴിക്കുകയുമാണ് വേണ്ടതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഭാവിയിൽ 4, 5, 6 ക്ലാസുകളിലും ഇത് ബാധകമാക്കും.

ഇതുവഴിയുള്ള വ്യത്യാസം പതുക്കെ മനസ്സിലാകുമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും എംഎൽഎ അവകാശപ്പെട്ടു.‘‘ഞാൻ ഇന്നലെ ഒരു തീരുമാനമെടുത്തു. ഞാൻ മാനേജരായ സ്കൂളിൽ ഇനി എൽകെജി, യുകെജി മുതൽ നാലാം ക്ലാസ് വരെ ഹോം വർക്കുകളില്ല. പുസ്തകങ്ങളും വീട്ടിൽ കൊടുത്തയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളിൽനിന്നു തന്നെ തുടങ്ങുകയാണ്.’ – എംഎൽഎ പറഞ്ഞു.

‘‘നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേർന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്കൂളിൽ വരണം. ഇനിമുതൽ സ്കൂളിൽ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങൾക്ക് ഹോംവർക്കില്ല. പുസ്തകം തന്നെ വീട്ടിൽ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്. കാരണം അവർ വീട്ടിൽ വന്നാൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അത് കിട്ടാൻ പോകുന്നത്? 90 വയസ്സാകുമ്പോഴോ? പെൻഷൻ വാങ്ങിച്ചിട്ടാണോ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ പോകുന്നത്?’

‘‘ഈ കുഞ്ഞുങ്ങൾക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്പോൾ അവരെ നമ്മെ വൃദ്ധസദനങ്ങളിൽ തള്ളും. അങ്ങനെ തള്ളാതിരിക്കാനാണ് എന്റെ ഈ തീരുമാനം. മറ്റുള്ളവരോടു പറ‍ഞ്ഞാൽ അവർ കേൾക്കില്ല. കേരള സർക്കാരിന്റെ ഉത്തരവുണ്ട്, മറ്റതുണ്ട് എന്നൊക്കെ പറയും. ഇവിടെ എന്റെ സ്കൂളിൽ ഒറ്റ പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി ഹോംവർക്ക് വേണ്ട. പഠിപ്പിക്കാനുള്ളത് മുഴുവൻ സ്കൂളിലിരുത്തി പഠിപ്പിക്കും.’

‘‘ഒരു കുഞ്ഞിനെ പഠിപ്പിക്കാൻ അധ്യാപകന് വർഷം 1000 മണിക്കൂർ കിട്ടും. അതു പോരേ? 200 ദിവസം 5 മണിക്കൂർ വച്ച് ആകെ 1000 മണിക്കൂർ മതി ഒന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിനെ എന്തും പഠിപ്പിക്കാൻ. ആ ആയിരം മണിക്കൂറിൽ കണക്ക് പഠിപ്പിക്കുക, അതിന്റെ വർക്ക് ചെയ്യിക്കുക, വൈകിട്ട് സന്തോഷത്തോടെ വീട്ടിൽ വിടുക. അവർ വീട്ടിൽ ചെന്ന് കളിക്കട്ടെ, ടിവി കാണട്ടെ, മൊബൈലിൽ കളിക്കട്ടെ. അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കട്ടെ. അതിന് കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നുള്ളതുകൊണ്ട് ഇന്നലെ ഞാൻ ആ തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിങ്ങിൽ ടീച്ചർമാർക്ക് നിർദ്ദേശവും കൊടുത്തുകഴിഞ്ഞു. ഭാവിയിൽ അഞ്ചിലും ആറിലും ഏഴിലും ഞാൻ ഇതു നടപ്പാക്കും. ഇതിന്റെ വ്യത്യാസം എന്താണെന്ന് നിങ്ങൾ കണ്ടോളൂ. മൂല്യമുള്ള മക്കളുണ്ടാകും.’ – ഗണേഷ് കുമാർ പറഞ്ഞു.

ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താൻ വിശ്വാസത്തിന്റെ പേരിൽ തയാറാകാതിരുന്ന സിഡിഎസ് ചെയർപേഴ്സനെ അതേവേദിയിൽ വച്ച് എംഎൽഎ ഉപദേശിച്ചതും വാർത്തയായിരുന്നു. അടുത്തതവണ വിളക്കു കൊളുത്തണമെന്ന് സിഡിഎസ് ചെയർപേഴ്സനോട് ഗണേഷ് കുമാർ തമാശരൂപേണ ആവശ്യപ്പെട്ടു. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!