Kerala News

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീല്‍ നല്‍കിയത്.നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതയില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീലിൽ പറയുന്നു.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു, ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പ് അുസരിച്ച് നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ആണ് കേസ് എടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

2 019-ലായിരുന്ന ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിച്ചത്. അന്വേഷണസംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!