മഴയെ തുടര്‍ന്നുള്ള വെള്ളത്താല്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴയിട്ട് അധികൃതര്‍. മനപ്പൂര്‍വ്വം ജീവന് ഭീഷണിയാകുന്ന വിധത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്.
ഞെട്ടരക്കടവ് പാലത്തിലൂടെ അപടകരമായ വിധത്തില്‍ ജീപ്പും ബസും സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജീപ്പിനെതിരേയും ട്രാഫിക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്.