കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേള വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കുന്ദമംഗലം നിയോജകമണ്ഡലം എം എല്‍ എ അഡ്വ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നദീറ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത, കുരുവട്ടുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ധനീഷ് ലാല്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരിയില്‍ അലവി, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ, ഗവ. കേരള കര്‍മ്മ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിപി ജമീല, രാജീവ് പെരുമണ്‍പുറ, ബി.ഡി.ഒ ഡോ. പ്രിയ, എം.പി. കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, എം.കെ മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, പി.ചാത്തുക്കുട്ടി, ടി.ചക്രായുധന്‍, ഉമ്മര്‍, മെഹബൂബ് കുറ്റിക്കാട്ടുര്‍, കെ.പി വസന്തരാജ്, ബഷീര്‍ നീലാറമ്മല്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് എം. സിബ്ഗത്തുള്ള എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷിയോലാല്‍ നന്ദി പ്രകാശനം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. അലോപ്പതി ,ഹോമിയോപ്പതി ,ആയുര്‍വേദ ,യുനാനി മെഡിക്കല്‍ ക്യാമ്പുകള്‍, ജീവിതശൈലി രോഗനിര്‍ണയം,കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കിയോസ്‌ക്,ദേശീയ ആരോഗ്യ പരിപാടിയുടെ ബന്ധപ്പെട്ട സ്റ്റാളുകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.
അംഗന്‍വാടി വര്‍ക്കേഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍എസ്എസ് വളണ്ടിയേര്‍സ് തുടങ്ങിയവരുടെ സഹായങ്ങളും വിവിധ സ്റ്റാളുകളും ഇവിടെയുണ്ട്. കൂടാതെ, എംവിആര്‍ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ രോഗ നിര്‍ണയവും പരിശോധനയും ക്യാമ്പില്‍ ലഭ്യമാണ്. ലഹരിക്കടിമപ്പെട്ടവര്‍ക്ക് അതില്‍ നിന്നും മുക്തി നേടാനുള്ള അല്‍ക്കഹോളിക്ക് അനോണിമസ് സന്നദ്ധ പ്രവര്‍ത്തകരുടെ സ്റ്റാളും ഇവിടെയുണ്ട്.