കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കണക്റ്റട് ഇനിഷ്യേറ്റീവ് ഗവൺമെന്റ് ലോ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ഗവണ്മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ പ്രീ മൺസൂൺ ക്ലീനിങ് നടത്തി.
മാനസികാരോഗ്യ കേന്ദ്രത്തിലെ കാട് പിടിച്ചിരുന്ന ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കാണ് വൃത്തിയാക്കിയത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ രമേശന്‍ സ്വാഗതവും. കണ്ണൂര്‍ ലേബര്‍ കോടതി ജില്ലാ ജഡ്ജിയും മുന്‍ ഡി.എല്‍.എസ്.എ സെക്രട്ടറിയുമായിരുന്ന ആര്‍.എല്‍ ബൈജു ഉദ്ഘാടനവും. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം പി. ഷൈജല്‍ ആധ്യക്ഷതയും നിര്‍വഹിച്ചു. ഇവര്‍ക്കു പുറമേ കണക്റ്റട് ഇനീഷ്യേറ്റീവ് അംഗങ്ങളും ഗവൺമെന്റ് ലോ കോളജ് എന്‍.എസ്.എസ് യൂണിറ്റംഗങ്ങളും ശുചീകരണ ജോലികളില്‍ പങ്കാളികളായി. ജെസിബിയുടെ സേവനം ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റി ആണ് നല്‍കിയത് രാവിലെ 9 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തികള്‍ വൈകിട്ടോടെയാണ് അവസാനിച്ചത്.

