Kerala News

സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നു; വില വർദ്ധനവ് തടഞ്ഞില്ലെങ്കിൽ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമെന്ന് ഹോട്ടലുടമകൾ

സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍. രണ്ടാഴ്ചകൊണ്ട് കേഴി വില ഇരട്ടിക്കടുത്ത് വർദ്ധിച്ചെന്നും വില വർദ്ധനവ് തടഞ്ഞില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിക്കേണ്ടി വരുമെന്നും അസോസിയേഷൻ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഇന്നു കലക്ടറെ കാണും.

കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയാണ്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം 70 ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം.

തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റവിലയും ഇരട്ടിച്ചു. അതിനാല്‍ വില കുറയ്ക്കൽ പ്രായോഗികമല്ലെന്നാണ് ഫാം ഉടമകളുടെ വാദം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!