Kerala

അറിയിപ്പ്

ഓണ്‍ലൈന്‍ പഠനം – അധ്യാപകര്‍ക്ക് പരിശീലനവുമായി എസ്.എസ്.കെ.

സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന്റെ ഫലമായി അധ്യാപകര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കാന്‍ പദ്ധതി തയാറാക്കിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ക്ക് ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ അധ്യാപകര്‍ തീര്‍ത്തു കൊടുക്കുകയും ആവശ്യമായ വിദശീകരണങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നുണ്ട്. കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ഇത് നടക്കുന്നത്.

പഠന വീഡിയോകള്‍ തയാറാക്കുക, ലഭ്യമാവുന്ന ഓണ്‍ലൈന്‍ വിഭവങ്ങള്‍ കുട്ടികള്‍ക്ക് പറ്റുന്ന രീതിയില്‍ തയ്യാറാക്കി നല്‍കുക, കുട്ടികളുടെ പഠന നേട്ടങ്ങള്‍ വിലയിരുത്തുക മുതലായ കാര്യങ്ങളില്‍ പ്രയാസമുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ഡയറ്റ്, കൈറ്റ് എന്നിവയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കാണ് അവസരം. അധ്യാപകര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കാണ് മൂന്ന് ദിവസങ്ങളിലായി രണ്ട് മണിക്കൂര്‍ വീതമുള്ള പരിശീലനം നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 18ന് വൈകീട്ട് നാല് മണി വരെ https://forms.gle/J9eD666BV6QaWKGb7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍; 9447758636

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ വിമുക്ത ഭടന്മാര്‍ മാത്രമുള്ള എല്‍.ഡി ക്ലാര്‍ക്ക് എന്‍സിഎ എസ്‌സിസിസി (കാറ്റഗറി നം 243/2017) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

അജ്ഞാത മൃതദേഹം

ഈ ഫോട്ടോയിലുളള നാരായണന്‍ (വയസ് – 70) കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടു. വിവരം അറിയുന്നവര്‍ വെളളയില്‍ പോലീസുമായി ബന്ധപ്പെടുക. മൃതദേഹം മോര്‍ച്ചറിയില്‍. ഫോണ്‍ : 0495 2384799.

ഷോർട്ട് സ്റ്റേ ഹോം: എൻ.ജി.ഒകൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാം
സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന/ ക്രൈസിസിൽ അകപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഹൃസ്വകാല താമസത്തിനായി കെയർ ഹോം/ ഷോർട്ട് സ്റ്റേ ഹോമുകൾ ആരംഭിക്കുന്നതിന് പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത എൻ.ജി.ഒകളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. നിലവിൽ ഒരേ സമയം 30 പേർക്ക് താമസ സൗകര്യം ലഭ്യമാക്കുവാൻ കഴിയുന്ന കെട്ടിടവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടു ഹോമുകളാണ് ആരംഭിക്കുന്നത്. ട്രാൻസ് മെൻ വിഭാഗത്തിന് വേണ്ടി തിരുവനന്തപുരം ആസ്ഥാനമായും ട്രാൻസ്‌വുമനിനുവേണ്ടി എറണാകുളം ആസ്ഥാനമായും ഹോമുകൾ ആരംഭിക്കും. ഈ സാഹചര്യത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കെയർ ഹോം/ ഷോർട്ട് സ്റ്റേ ഹോം ആരംഭിക്കുന്നതിനു വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, 5-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695033 (ഫോൺ: 0471-2306040) എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്  (www.swdkerala.gov.in).    

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: 28 വരെ ഐഡിയ രജിസ്‌ട്രേഷൻ നടത്താം
കേരള ഡെവലപ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) 2020 – 23 നുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ചു. 2020 – 23 ലെ ഐഡിയ രജിസ്‌ട്രേഷൻ ജൂലൈ 28 വരെ ദീർഘിപ്പിച്ചു. വിശദാംശങ്ങൾ   https://yip.kerala.gov.in/yipapp/index.php/PostIdea/index  ൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള വിദ്യാർഥികൾ   https://yip.kerala.gov.in/yipapp/index.php/PostIdea/index  ൽ രജിസ്‌ട്രേഷൻ ചെയ്യണം.
2018 മുതൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. 2018 ൽ 203 പേരും 2019 ൽ 370 പേരും വൈ.ഐ.പി പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെട്ടു. 2018-21 ലെ പരിപാടിയിൽ 9 പേർക്ക് ആക്‌സലറേറ്റഡ് ഇന്നവേഷൻ ട്രാക്ക് ചലഞ്ചിൽ  2,72,000 രൂപ ഗ്രാന്റായി അനുവദിച്ചു. നോർമൽ ഇന്നൊവേഷൻ ട്രാക്ക് ചലഞ്ച് പ്രകാരം സെലക്ഷനാണ് നടന്നു വരുന്നത്. യു.എസ്.എയിലെ നാഷണൽ സയൻസ് ഫൗണ്ടേഷന് സമാനമായ ഒരു പ്രോത്സാഹന പരിപാടിയായാണ് വൈ.ഐ.പി രൂപ വിഭാവനം ചെയ്തിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!