സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍)യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org ല്‍ ജൂലായ് 18 മുതല്‍ ഓഗസ്റ്റ് 14 ന് അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷ ഓഗസ്റ്റ് 18 ന് പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്സിറ്റൃൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും. സെപ്റ്റംബര്‍ 16 ന് ക്ലാസുകള്‍ ആരംഭിക്കും. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിലാസം. – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍:0494 2665489 . www.ccek.org, www.icsrponnani.org, email.icsrgovt@gmail.com
ഭൂമി ഏറ്റെടുക്കല്‍ നിയമം : പട്ടിക തയ്യാറാക്കുന്നതിന്അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം, അദ്ധ്യായം – 2 ല്‍ പരാമര്‍ശിച്ചിട്ടുളള സാമൂഹിക ആഘാത പഠനം നടത്തുന്നതിനും പഠന റിപ്പോര്‍ട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുളള പദ്ധതി തയ്യാറാക്കുന്നതിനും മേഖലയില്‍ അവഗാഹമുളള, പരിചയസമ്പന്നരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നവരില്‍ നിന്നും ജില്ലാ തലത്തില്‍ പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേഖലയിലുളള പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 30 ന് മൂന്ന് മണിക്കകം ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കുടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റിലെ ലാന്റ് അക്വിഷിസന്‍ സെക്ഷനില്‍ നിന്ന് ലഭിക്കും.
പച്ചക്കറി വ്യാപാരത്തിന് സ്റ്റാള്‍ നല്‍കും
വേങ്ങരി മാര്‍ക്കറ്റില്‍ കാര്‍ഷികോല്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുളള കോള്‍ഡ് സ്റ്റോറേജ് മൂന്ന് ചേമ്പറുകള്‍ 11 മാസ കാലയളവിലേക്ക് വാടകയ്ക്ക് നല്‍കും. ക്വട്ടേഷനുകള്‍ ജൂലൈ 25 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2376514.
ബാലുശ്ശേരി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന്‍ ഡ്രൈവ്
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 19) രാവിലെ 10.30 ന്് ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് 250 രൂപ ഒറ്റത്തവണ ഫീസടച്ച് രജിസ്ട്രേഷന്‍ നടത്താം. താല്‍പര്യമുളളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178.
വനിതാ കമ്മീഷന്‍ : മെഗാ അദാലത്ത് 24 ന്
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജൂലൈ 24 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.
നിയമസഭാ അഡ്ഹോക് കമ്മിറ്റി യോഗം ആഗസ്റ്റ് 6 ന്
സര്‍ഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുളള അവസ്ഥാവിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി എം.എല്‍.എ എസ്.ശര്‍മ്മ ചെയര്‍മാനായി രൂപീകരിക്കപ്പെട്ടിട്ടുളള നിയമസഭാ അഡ്ഹോക് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ് ആറിന് രാവില 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകസംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, table@niyamasabha.nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം.