ബെംഗളൂരു: പോക്‌സോ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്ന് മണിക്കൂറോളം യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ നീണ്ടു. സിഐഡി എഡിജിപി ബി കെ സിംഗ്, എസ്പി സാറ ഫാത്തിമ, എസ്‌ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലില്‍ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മൊഴി കൂടി ചേര്‍ത്ത ശേഷം അതിവേഗകോടതിയില്‍ കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള വസതിയില്‍ അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്.