Kerala kerala kerala politics

‘കാഫിര്‍’ പ്രയോഗം സി.പി.എം സൃഷ്ടിയെന്ന് തെളിഞ്ഞു; നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രക്ഷോഭം തുടങ്ങും: വി ഡി സതീശന്‍

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സി.പി.ഐ.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സി.പി.ഐ.എം നേതാക്കളായിരുന്നു.

ഹീനമായ വര്‍ഗീയ പ്രചരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കര്‍ശന നടപടി എടുക്കുന്നില്ലെന്നില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും.

വടകരയിലെ ‘കാഫിര്‍’ പ്രയോഗം സി.പി.ഐ.എം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മെനയുന്ന അതേ തന്ത്രമാണ് വടകരയില്‍ ജയിക്കാന്‍ സി.പി.ഐ.എമ്മും പുറത്തെടുത്തത്. താത്ക്കാലിക ലഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കുമെന്ന് മുതിര്‍ന്ന സി.പി ഐ.എം നേതാക്കള്‍ പോലും മറന്നു. സി.പി.ഐ.എമ്മില്‍ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞു.

വര്‍ഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കാള്‍ തന്നെയാണ്. സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകള്‍ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ല. ഇനിയെങ്കിലും സി.പി.ഐ.എമ്മിന് തിരിച്ചറിവുണ്ടായാല്‍ നല്ലതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!