Kerala kerala Local

വെറുപ്പിനും വിദ്വേഷത്തിനും വംശീയതക്കുമപ്പുറം ഏകമാനവികതയും മനുഷ്യസാഹോദര്യവുമാണ് ഈ കാലത്തിന്റെ ഈ ദ് സന്ദേശമെന്ന് വി.പി. ഷൗക്കത്തലി

കുന്ദമംഗലം: മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് ഈദ് ഗാഹ് സംഘടിപ്പിച്ചു. കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രശസ്ത പണ്ഡിതനും ഉജ്ജ്വലവാഗ്മിയുമായ വി.പി. ഷൗക്കത്തലി വിശ്വാസികള്‍ക്ക് ഈദ് സന്ദേശം നല്‍കി.വിശ്വാസികള്‍ ഐക്യവും സാഹോദര്യവും മുറുകെ പിടിച്ചുകൊണ്ട്ഭിന്നതകള്‍ മറന്ന് ഇബ്രാഹിമി മില്ലത്ത് മുറുകെപ്പിടിച്ചുകൊണ്ടുംമുന്നോട്ട് ഗമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

ഫലസ്തീനിലും ഗസ്സയിലും നരകയാതന അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.മഹല്ല് പ്രസിഡണ്ട് എം.സിബ്ഗത്തുള്ള, സെക്രട്ടറി പി.എം.ഷെരീഫുദ്ധീന്‍, ട്രഷറര്‍ പി.പി. മുഹമ്മദ്, ജോയിന്റ് ട്രഷറര്‍ റഷീദ് നടുവിലശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ അലി നെടുങ്കണ്ടത്തില്‍, സുബൈര്‍ കുന്ദമംഗലം, ജോയിന്‍ സെക്രട്ടറിമാരായ അലി ആനപ്പാറ ,യൂസഫ് മാസ്റ്റര്‍, പി.എം ഹനീഫ, അമീന്‍ ഇയ്യാറമ്പില്‍, സലിം മേലടത്തില്‍, ഹമീദ് കെ കെ, ഫാസില്‍ മാസ്റ്റര്‍, കെ സുലൈമാന്‍, മജീദ് പൂളക്കാംപൊയില്‍, ടീന്‍ ഇന്ത്യ ഗ്രൂപ്പ് മെമ്പര്‍മാര്‍, വനിതാ അംഗങ്ങളായ എം.എസുമയ്യ ,ഹൈറുന്നീസ, ഫര്‍സാന, സാറ ടീച്ചര്‍, റഹീമ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഈദ് ഗാഹില്‍ എത്തി.പരസ്പരം ആശ്ലേഷിച്ചും,ബന്ധങ്ങള്‍ ഊഷ്മളമാക്കിയും വിശ്വാസി സമൂഹം ഈദ് ഗാഹില്‍നിന്ന് മടങ്ങിയത്. ടീന്‍ ഇന്ത്യ കുട്ടികള്‍ സംഘടിപ്പിച്ച ചോര പെയ്യുന്ന ഗസ്സ ദൃശ്യാവിഷ്‌കാര പ്രോഗ്രാം ശ്രദ്ധേയമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!