National News

ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ കരാറുകാരനുമായി ചേർന്ന് ഗൂഢാലോചന നടത്തി; ഇരുപത്തിയൊന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബി എസ് എൻ എൽ മുൻ ജനറൽ മാനേജർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സി ബി ഐ . ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു കരാറുകാരനുമായി ചേർന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പ്രതികളുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളിൽ സിബിഐ സംഘം വെള്ളിയാഴ്ച പരിശോധന നടത്തി.

ബിഎസ്എൻഎൽ അസം സർക്കിളിലെ മുൻ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ജോർഹട്ട്, സിബ്സാഗർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആറിൽ ഒരു സ്വകാര്യ വ്യക്തിയുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് കേബിളുകൾ സ്ഥാപിക്കുന്നതിന് കിലോമീറ്ററിന് 90,000 രൂപ നിരക്കിൽ ഓപ്പൺ ട്രെഞ്ചിംഗ് രീതിയിലൂടെ കരാറുകാരന് വർക്ക് ഓർഡർ നൽകിയെന്ന് സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. കരാർ വ്യവസ്ഥകളിൽ കൃത്രിമം കാണിച്ച് ബിഎസ്എൻഎല്ലിന് 22 കോടിയോളം രൂപ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!