ലഡാക്കിലെ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി. പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ കഴിവുണ്ടെന്നും രാജ്യത്തിന് ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
”ആരും സംശയിക്കേണ്ടതില്ല. ഇന്ത്യക്ക് സമാധാനം വേണം, പക്ഷേ പ്രകോപിപ്പിക്കപ്പെടുമ്പോള്‍, ഏത് സാഹചര്യത്തിലായാലും ഉചിതമായ മറുപടി നല്‍കാന്‍ അത് പ്രാപ്തമാണ്,” പ്രധാനമന്ത്രി മോദി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി തീരുമാനിച്ചിരുന്ന യോഗം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തിനായി മരിച്ച 20 സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി രണ്ട് മിനിറ്റ് നിശബ്ദത പാലിച്ചു.

