മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരാമ്പ്രം’ ഗവ: ജിഎംയുപി സ്‌കൂളിന് രണ്ട് ലക്ഷം രുപയുടെ ഫര്‍ണ്ണീച്ചര്‍ നല്‍കി.മടവുര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ ഹെഡ്മാസ്റ്റര്‍ വി കെ. മോഹന്‍ദാസിന് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സ്ഥിരം സമിതി അഗംങ്ങളായ വി.സി. റിയാസ് ഖാന്‍, സിസുമോഹന്‍, സക്കീന മുഹമ്മദ്, മെമ്പര്‍മാരായ റിയാസ് എടത്തില്‍ ,സാബിറ മൊടയാനി, പിടിഎ പ്രസിഡന്റ് എം.കെ ,ഷമീര്‍ വൈസ് പ്രസിഡന്റ് എ.കെ ജാഫര്‍, ജയപ്രകാശ് .പി, ടി.എം. കോയാമുട്ടി, ഹെഡ്മാസ്റ്റര്‍ ജി .എല്‍.പി.എസ് പൈമ്പാലശ്ശേരി എന്നിവര്‍ പങ്കടുത്തു.