കോഴിക്കോട് വയനാട് ദേശീയപാതയിലെ പതിനൊന്നാംമൈലില്‍ അപകടം സൃഷ്ടിച്ച് റോഡരികിലെ ഗര്‍ത്തം. കെ. കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിന് മുന്നിലായി ഇന്നലെ രാത്രിയോടെയാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തിന്റെ വ്യാപതി എത്രയാണെന്ന് വ്യക്തമല്ലാത്തതിനാല്‍ ഏറെ അപകടസാധ്യതയുണ്ട്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ആളുകള്‍ നടന്നു പോകുകയും ചെയ്യാറുണ്ട്. മുന്‍കരുതലായി സൂചന ബോര്‍ഡും ഒന്നും തന്നെ വെച്ചിട്ടില്ല.