കുന്ദമംഗലം:കോവിഡ് കാലത്ത് പ്രവാസികളുടെ ക്വാറന്റയിന്‍ സെന്ററായ എന്‍ഐടിയില്‍ വളണ്ടിയര്‍ സേവനം ചെയ്ത പടനിലം ശാഖ എംഎസ്എഫ് ജനറല്‍ സെക്രട്ടറിയും, നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍ കൂടിയായ സെനിന്‍ അഹമ്മദ് ന് കുന്ദമംഗലം പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ്ലീം യൂത്ത്‌ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം യൂസുഫ് പടനിലം നല്‍കി. പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അജാസ് പിലാശ്ശേരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുസ്ലീംലീഗ് സെക്രട്ടറി ജബ്ബാര്‍, എംഎസ്എഫ് മണ്ഡലം സെക്രട്ടറി അന്‍ഫാസ് കാരന്തുര്‍, പഞ്ചായത്ത് ഭാരവാഹികളായ സിറാജ് ചൂലാംവയല്‍, ജാസിര്‍ ചാത്തങ്കാവ്, ആഷിക് കാരന്തുര്‍, ഫാഷിര്‍ ഒപി,പടനിലം എംഎസ്എഫ് പ്രസിഡന്റ് അദ്‌നാന്‍ കെപി എന്നിവര്‍ സന്നിഹിതരായി.
ക്വാറന്റയിന്‍ സെന്ററില്‍ വളണ്ടിയര്‍ സേവനം ചെയ്ത സെനിന്‍ അഹമ്മദിന് എംഎസ്എഫ് ന്റെ സ്‌നേഹാദരം

