കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്‌പെന്‍ഡ് ചെയ്തു. ക്‌നാനായ യാക്കോബായ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്ത്യോക്യാ പാത്രയര്‍ക്കീസിന്റേതാണ് ഉത്തരവ്.
ഇദ്ദേഹത്തിന്റെ ആര്‍ച്ച് ബിഷപ് പദവി നേരത്തെ പാത്രയര്‍ക്കീസ് എടുത്തു കളഞ്ഞിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാര്‍ സേവോറിയോസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.