Kerala News

വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി മധ്യവയസ്ക്കൻ; കേസെടുത്ത് പോലീസ്

വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മധ്യവയസ്കനെതിരെ പോലീസ് കേസ്. ലക്കിടി സ്വദേശി വേലായുധന്‍ എന്നയാള്‍ക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെ ചീട്ട് പോലുമെടുക്കാതെ ഒപിയിലെത്തിയ പ്രതി വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. . സുരക്ഷാ ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ഒപി നിര്‍ത്തിവെച്ച് അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വരികയും ചെയ്തു.

പിന്നീട് ഇയാളെ ഒപിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയിലെത്തി ചികിത്സ തേടിയതായാണ് വിവരം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് മൊബൈല്‍ ദൃശ്യങ്ങളടക്കം ഹാജരാക്കി നല്‍കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!