പൊന്നമ്പല മേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. പൂജക്കെത്തിയവരെ പൊന്നമ്പല മേട്ടിൽ കയറാൻ സഹായിച്ച സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ, ഇവരെ രണ്ട് പേരെയും വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
3000 രൂപ കൈക്കൂലി വാങ്ങിയാണിവർ പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് എന്നാണ് കണ്ടെത്തൽ. പ്രതികളെ നേരത്തെ പൊന്നമ്പലമേട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തിഇതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിൽ മൂഴിയാർ പോലീസും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കൽ, വിശ്വാസത്തെ അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസിൽ വനം വകുപ്പ് ഉൾപ്പെടുത്തിയ പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്.
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; വനം വികസന കോർപറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ

