ആനക്കട്ടി∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിനെത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമൽ (25)ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
കോയമ്പത്തൂർ – ആനക്കട്ടി പാതയിലുള്ള സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ രാത്രി ഒൻപതോടെയാണ് യുവാവ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് സാരമായി പരുക്കേറ്റ യുവാവിനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു.

