പി.എം കെയറിലെ വെന്റിലേറ്ററിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ക്ക് ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം, ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിന്‍ നിങ്ങളെന്തിനാണ് വിദേശത്തേക്ക് അയച്ചത്’ എന്ന ചോദ്യം അദ്ദേഹം ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു.
തന്റെ ട്വീറ്റില്‍ മൂന്ന് പോയിന്റായാണ് പി.എം കെയറിലെ വെന്റിലേറ്ററിനെയും മോദിയെയും രാഹുല്‍ വിമര്‍ശിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍, സ്വന്തം ജോലി ചെയ്യാതിരിക്കുക, ആവശ്യമുള്ളപ്പോള്‍ എവിടെയും കാണാതിരിക്കുക എന്നിങ്ങനെയാണ് പ്രധാനമന്ത്രി മോദിയെയും പി.എം കെയറിലെ വെന്റിലേറ്ററിനെയും രാഹുല്‍ താരതമ്യം ചെയ്തിരിക്കുന്നത്.