കുന്ദമംഗലത്ത് മൃതദേഹം മാറി സംസ്കരിച്ച സംഭവം: സുന്ദരൻ്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
കോവിഡ് ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കുന്ദമംഗലം സ്വദേശി സുന്ദരന്റെ തെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.ഇന്നലെ മൃതദേഹത്തിന് പകരം സുന്ദരൻ്റെ ബന്ധുക്കള്‍ക്ക് നല്‍കിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് ഇവർക്ക് പറ്റിയ അബന്ധം മനസിലാക്കിയത്.
മൃതദേഹം മാറിയതില്‍ കൗസല്യയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ പരാതിയൊന്നുമില്ല സുന്ദരന്‍ന്റെ മൃതദേഹം ഇന്ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംസ്കരിക്കാൻ ഇവർ അനുമതി വാങ്ങിയിട്ടുണ്ട്. വീട്ടുവളപ്പിൽ ദഹിപ്പിക്കും.
ഇന്നലെയാണ് കുന്ദമംഗലം സ്വദേശിനിയുടെ മൃതദേഹത്തിന് ബന്ധുക്കൾ കാത്തു നിന്നു എത്താത്തതിനെ തുടർന്നുള്ള അന്വേഷത്തിലാണ് 11 മണിക്ക് കൊണ്ടുപോയതായി അറിഞ്ഞത്. പിന്നീടാണ് മോർച്ചറിയിൽ നിന്ന് ബോഡി മാറിയ വ്യവരം മനസ്സിലായത്.ശനിയാഴച മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നസംഭവത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പാണരു കണ്ടിയിൽ മരണപ്പെട്ട സുന്ദരന്റെ അനിയനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

