ന്യൂ ഡൽഹി : സാമ്പത്തിക പാക്കേജ് അവസാന ഘട്ടം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാന 7 മേഖലയെ ഉൾപ്പെടുത്തി അഞ്ചാം ഘട്ട പ്രഖ്യാപനം. ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ വാചകങ്ങളാണ് പ്രഖ്യാപനത്തിന്റെ മുദ്രവാക്യമായ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. രാജ്യം നിർണായക ഘട്ടത്തിലെന്നും, പ്രതി സന്ധി ഘട്ടങ്ങളെ അവസരമായി കാണണമെന്നും പ്രധാന മന്ത്രി നിർദേശിച്ചതായി അറിയിച്ചു.
നിലവിൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് പണം നേരിട്ടെത്തിച്ചെന്നും.ദുരിത സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ നൽകിയെന്നും മന്ത്രി. ഭൂമി, തൊഴിൽ, ധന ലഭ്യത എന്നിവയാണ് അടിസ്ഥാന ലക്ഷ്യമെന്ന് പത്ര സമ്മേളനത്തിൽ കൂട്ടി ചേർത്തു. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും,രാജ്യം സ്വയം പര്യാപ്‌തത കൈ വരിക്കണം എന്നീ കാര്യങ്ങൾ എന്നീ കാര്യങ്ങൾ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തിന്റെ വായ്പ പരിധി ഉപാധിയോടെ 3 ശതമാനത്തിൽ നിന്നും 5 ശതമാനമായി ഉയർത്തി. 4 .86 ലക്ഷം കോടി രൂപയുടെ അധിക വായ്പ ഇത് വഴി ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇ വിദ്യാഭ്യാസ പദ്ധതി. റേഡിയോയും,കമ്മ്യൂണിറ്റി റേഡിയോയും,പോഡ്‌കാസ്റ്റും ചേർന്ന് ഉപയോഗിച്ച് പഠന പദ്ധതി. സ്കൂൾ തുറക്കാൻ വൈകുന്ന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനായി ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഇ-പാഠശാല പദ്ധതി,പഠനത്തിനായി 12 ചാനലുകൾ ,ഓൺലൈൻ പഠനത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപടി. ഇന്റർ നെറ്റ് വഴി പഠനം ലഭ്യമാകാത്തവർക്ക് ചാനലുകൾ വഴി പഠനം നടത്താം. 100 സർവ്വശാലകൾക്ക് ഇതിനായി ഉത്തരവ് നൽകി.
തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40000 കോടി രൂപ കൂടുതലായി മാറ്റി വെക്കും, 300 കോടി പണി ദിവസങ്ങൾ വർധിപ്പിക്കും മടങ്ങുന്ന പ്രവാസികളെ കൂടി തൊഴിലുറപ്പിന്റെ ഭാഗമാക്കും.
ആരോഗ്യ മേഖലയിൽ പൊതു നിക്ഷേപ ചിലവുകൾ വർധിപ്പിക്കും. സർക്കാരും ഐ സി എം ആറും ചേർന്ന് ആരോഗ്യ ഗവേഷങ്ങൾക്കു വേണ്ടിയുള്ള പദ്ധതി രൂപികരിക്കും. താഴെ തട്ടിലുള്ള സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യം അനുവദിക്കും, ജില്ലാ അടിസ്ഥാനത്തിൽ പകർച്ചവ്യാധികളെ നേരിടാൻ പുതിയ പദ്ധതി രൂപികരിക്കും
ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ ഇളവ്, ലളിതമായ വ്യാപാരം നടത്തുന്നതിനായി സമ്മർദ്ദമില്ലാതെ ബിസ്സിനെസ്സ് ചെയ്യാനായി നടപടികൾ. ഇൻസോൾവെൻസി കോഡ് നടപ്പിലാക്കുന്നത് വൈകിപ്പിക്കും. മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ തീരുമാനം
പൊതു മേഖലയിലെ തന്ത്രപരമായ മേഖലകളിൽ സ്വകാര്യ മേഖലകൾക്കായി പങ്കാളിത്തം അനുവദിക്കും മറ്റു പൊതു മേഖലകളിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇടപെടലുകൾക്കു ഇടം നൽകും. പൊതു മേഖല കമ്പനികൾ വിദേശ രാജ്യങ്ങളിൽ ലിസ്റ്റ് ചെയ്യുന്നതിന് പരിഗണന നൽകും.