അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടും. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി പാര്‍വതി സിവില്‍ സര്‍വീസസ് വിജയിച്ചു. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാര്‍വതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തില്‍ ആയത്‌കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ.
2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോള്‍ ഐഎഎസ് നേടിയതും. ജീവിതത്തില്‍ പാര്‍വതി പഠിച്ച പാഠം നിശ്ചയദാര്‍ഢ്യത്തെ ഒന്നിനും തോല്‍പ്പിക്കാനാകില്ല എന്നതാണ്.
ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുടര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തില്‍ മിടുക്കിയായ പാര്‍വതി രണ്ടാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.