ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബി സി സി ഐ . രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്.
അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫി ചമ്പ്യാന്മാർക്ക് അഞ്ചു കോടി രൂപയാണ് പാരിദോഷികമായി ലഭിക്കുക.
രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ 2 കോടി രൂപയായിരുന്നു സമ്മാനത്തുക. റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുക ഒരു കോടി രൂപയിൽ നിന്ന് മൂന്ന് കോടി രൂപയായും സെമി ഫൈനലിസ്റ്റുകൾക്കുള്ള സമ്മാനത്തുക 50 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായും ഉയർത്തി.
ഇറാനി കപ്പ് ചാമ്പ്യന്മാർക്ക് 50 ലക്ഷവും റണ്ണേഴ്സ് അപ്പിന് 25 ലക്ഷവും സമ്മാനത്തുക വരും സീസൺ മുതൽ ലഭിക്കും. കഴിഞ്ഞ സീസണിൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയായിരുന്നു സമ്മാനം. റണ്ണേഴ്സ് അപ്പിന് പാരിതോഷികം ഉണ്ടായിരുന്നില്ല.