Kerala

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; ധർമ്മടത്ത് ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം സ്വന്തം മണ്ഡലമായ ധർമ്മടത്ത്. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തി. പിണറായിയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിഎൻ ചന്ദ്രൻ, എം സുരേന്ദ്രൻ, ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ ആ​ദ്യ വരവ് ആഘോഷമാക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പിണറായിലേക്ക് റോഡ് ഷോ നടത്തിയാണ് പോകുന്നത്. സിപിഐഎമ്മിന് ജില്ലയിൽ വിമതഭീഷണി നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് എത്തുന്നത്. കണ്ണൂരിലെ പാർട്ടികോട്ടയിൽ വിമതർ കാലപക്കൊടി ഉയർത്തിയിരിക്കുന്നഘട്ടത്തിലാണ് മുന്നണിയുടെ നായകൻ ഇന്ന് പ്രചരണത്തിന് ‌എത്തുന്നത്.വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോഎന്നതാണ് രാഷ്ട്രീയ ആകാംക്ഷ.

പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. അടുത്ത ദിവസം മുതൽ എൽഡിഎഫിന്റെ തിരഞ്ഞടുപ്പ് കൺവൻഷൻ നാളെ മുതൽ ആരംഭിക്കും. 5 മണ്ഡലങ്ങളിലെ പാർട്ടി സ്വതന്ത്രരുടെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനം ഉണ്ടാകും.പാലക്കാട്, കൊണ്ടോട്ടികൊടുവളളി, കോട്ടക്കൽ തിരൂർ മണ്ഡലങ്ങളിൽ പാർട്ടി പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുളളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!