ആനാട്, പനവൂര്‍ പഞ്ചായത്തുകളില്‍ റോഡ് നവീകരണത്തിന് 77.24 ലക്ഷം
വാമനപുരം മണ്ഡലത്തിലെ ആനാട്, പനവൂര്‍ പഞ്ചായത്തുകളിലെ റോഡുകളുടെ നവീകരണത്തിനായി 77.24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എല്‍എ അറിയിച്ചു. എം എല്‍ എ യുടെ ആസ്തി വികസന പദ്ധതി പ്രകാരമാണ് റോഡുകള്‍ നവീകരിക്കാന്‍ ഉത്തരവായത്.
ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂര്‍ – എല്‍.എം എല്‍ പി എസ് നട – വഞ്ചുവം റോഡ് (39.77 ലക്ഷം), വാലിക്കാണം – കുന്നില്‍ റോഡ് കലുങ്ക് നിര്‍മാണം ഉള്‍പ്പെടെ (10 ലക്ഷം), പനവൂര്‍ പഞ്ചായത്തിലെ കരിക്കുഴി-തുറുവേലി വട്ടറത്തല റോഡ് (17.47 ലക്ഷം), നിരപ്പില്‍ – വരമ്പശേരി – ചൊര്‍ണോട് റോഡ് (10 ലക്ഷം) എന്നിവ നവീകരിക്കുന്നതിനാണ് ഭരണാനുമതിയായിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് എല്‍.എസ് ജി.ഡി വിഭാഗം മുഖേന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസത്തോടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്ന് എംഎല്‍എ അറിയിച്ചു.
ധനസഹായം കൈമാറി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍, ഓട്ടോറിക്ഷാ തൊഴിലാളിയായിരിക്കെ മരണപ്പെട്ട പൂവച്ചല്‍ സ്വദേശിയായ റഫീക്കിന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം നല്‍കി.
ക്ഷേമനിധി ഉദ്യോഗസ്ഥര്‍ പൂവച്ചലിലെ വീട്ടിലെത്തിയാണ് റഫീക്കിന്റെ ഭാര്യയ്ക്ക് അപകട മരണാനന്തര ധനസഹായം കൈമാറിയത്. ജി.സ്റ്റീഫന്‍ എംഎല്‍എ, ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.സജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (18.03.2025) രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലം ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ.എ.റഷീദ് ഹര്‍ജികള്‍ പരിഗണിക്കും.
സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. പരാതികള്‍ കമ്മീഷന്റെ 9746515133 എന്ന വാട്ട്സ് ആപ്പ് നമ്പറിലും അയക്കാവുന്നതാണ്.
ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നു. www.polyadmission.org/ths എന്ന ലിങ്ക് വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഏപ്രില്‍ എട്ടു വരെയാണ് അപേക്ഷിക്കാനാകുക.
പൊതുവിദ്യാഭ്യാസത്തോടൊപ്പം സ്പെഷ്യലിസ്റ്റ് ട്രേഡുകളായ ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ് മെയ്ന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്, മെയ്ന്റനന്‍സ് ഓഫ് ടു ത്രീ വീലര്‍, ടേണിംഗ്, ഇലക്ട്രോപ്ലേറ്റിംഗ് എന്നിവയില്‍ പരിജ്ഞാനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഫോണ്‍: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
അടിമാലി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ടെന്‍ഡര്‍ അപേക്ഷകള്‍ നല്‍കാം. കാലാവധി ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ .അപേക്ഷകള്‍ മാര്‍ച്ച് 28 പകല്‍ 11 വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222680
ഭക്ഷ്യസാധനങ്ങളുടെ വിതരണം
അടിമാലി താലൂക്ക് ആശുപത്രിയില്‍ ബ്രെഡ്, മുട്ട (പുഴുങ്ങിയത്) എന്നീ ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 പകല്‍ ഒരുമണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222680.
ലേലം
കാരിക്കോട് വില്ലേജിലെ ബ്ലോക്കില്‍ ഏഴ് തേക്ക് മരങ്ങള്‍ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി മാര്‍ച്ച് 15 രാവിലെ 11ന് വില്ലേജ് ഓഫീസില്‍ പരസ്യലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04862 222503.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് വ്യാഴാഴ്ച(20)
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഇടുക്കി സിറ്റിംഗ് മാര്‍ച്ച് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലുള്ള പരാതികള്‍ക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന്റെ 9746515133 എന്ന വാട്ട്‌സ് ആപ്പിലൂടെയും പരാതികള്‍ അയക്കാം.