സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കൂടാതെ ഹൈക്കോടതി സ്വീകരിച്ച ചില തുടർ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതോടെ, കേസില്‍ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും.
സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ ഹർജിയിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേർ പ്രതികളാണ്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.