ചന്ദ്രനുദിക്കുന്ന ദിക്കില്‍’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് സംയുക്ത വര്‍മ്മ.വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.2002ല്‍ റിലീസായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്.കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവേ ബിജു മേനോന്‍ സംയുക്തയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു.
സംയുക്ത വര്‍മയുടെ തിരിച്ചുവരവിനെക്കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ നടി മഞ്ജു വാരിയരോട് ചോദിച്ചപ്പോള്‍ താന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ബിജു മേനോന്‍ ഇടയ്ക്ക് കയറി പറയുകയായിരുന്നു. ചേച്ചിയുടെ പ്രിയ കൂട്ടുകാരി സംയുക്ത വര്‍മ എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഞാനത് പ്രതീക്ഷിച്ചുവെന്നായിരുന്നു ബിജു മേനോന്റെ കമന്റ്. ‘നീ ചോദിക്കെടാ’ എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്.
”ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സംയുക്ത വര്‍മ തിരിച്ചു വരാന്‍ അവളെവിടെയാണ് പോയത്. അവള്‍ അവിടെയുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷെ രണ്ടും കൂടി നോക്കണ്ടേ,’ ബിജു മേനോന്‍ പറഞ്ഞു.സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതേക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്നായിരുന്നു മഞ്ജു വാരിയര്‍ പ്രതികരിച്ചത്

