പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ.സ്കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയും കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് പത്തനംതിട്ട വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. വൈദികനെ ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്.പ്രാര്‍ഥനയ്ക്കും കൗണ്‍സിലിങ്ങിനും എത്തിയ പെണ്‍കുട്ടിയ്ക്ക് നേരേ വൈദികന് ലൈംഗികാതിക്രമം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.