National News

24 മണിക്കൂറിനിടെ രാജ്യത്ത് 28903 കോവിഡ് കേസുകൾ; 188 മരണം

രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മഹാരാഷ്ട്രയില്‍ 17,864 പോസിറ്റീവ് കേസുകളും 87 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളത്തിനെ പഞ്ചാബ് മറികടന്നു. പഞ്ചാബില്‍ 1,818 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലുമുള്ള അലംഭാവമാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട രോഗവ്യാപനത്തിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് കൂടിക്കാഴ്ച. കൊവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!