മുക്കം : കെഎംസിടി ഹോസ്പിറ്റലില്‍ ഭര്‍ത്താവിന്റെ ഓപ്പറേഷന്‍ ചെയ്‌തെടുത്ത സാമ്പിള്‍ കാണാതാവുകയും രോഗിക്ക് തുടര്‍ ചികിത്സ ലഭിക്കാത്തതുമായ വിഷയത്തില്‍ പോലീസ് ഇടപെട്ട് തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കി. നേരത്തെ ഓപ്പറേഷന്‍ ചെയ്‌തെടുത്ത സാമ്പിള്‍ കാണാതാവുകയും നിരവധി തവണ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പതിമംഗലം സ്വദേശി താഹിറ കേരള മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
ഹോസ്പിറ്റലില്‍ നിന്ന് താഹിറയുടെ ഭര്‍ത്താവിന്റെ മുഴ പരിശോദനയക്ക് ലഭിച്ച സാംപിള്‍ നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തുടര്‍ ചികിത്സ മുടങ്ങി. എന്നാല്‍ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടിയും തുടര്‍ നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് പോലീസിലും DMO ക്കും നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ സാധ്യമല്ല എന്നറിയിച്ചതിനാല്‍ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് സംസാരിക്കുകയും മോശമായി പെരുമാറി എന്നാരോപിച്ച് ആശുപത്രിയില്‍ പ്രതിഷേധ സമരം നടത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തുകയും ആശുപത്രി അധികൃതരുടെയും രോഗികളുടെ ബന്ധുക്കളുമായും ചര്‍ച്ച നടത്തുകയും ആശുപത്രി മാനേജ്‌മെന്റ് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന ധാരണയില്‍ തല്ക്കാലം സമരം അവസാനിപ്പിക്കുകയും ചെയ്തു. ചര്‍ച്ചയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, അഷ്റഫ് മണ്ണത് , ഇസ്മായില്‍ മടവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് തീരുമാനം ആയത്.