കുന്ദമംഗലം; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടുകളുടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും ആനുപാധികമായി ഇന്ധനവില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതിന് പകരം സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്രസര്‍ക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ചക്രസ്തംഭന സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുജിത്ത് ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി നസീം പെരുമണ്ണ,ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, സിവി സംജിത്ത്, എന്‍പി കേളുക്കുട്ടി, ബാബു നെല്ലൂളി, അനീഷ് പാലാട്ട്, ലാലുമോന്‍ ചേരിഞ്ചാല്‍, രജിന്‍ ദാസ്, ജിജിത്ത് കുമാര്‍, ടി.കെ ഷമീര്‍ ,ടി.കെ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

