Kerala

കോഴിക്കോട് പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടൽ തല്ലിത്തകർത്തു; ഹോട്ടലുടമയ്ക്ക് പരുക്ക്

കോഴിക്കോട് പുറമേരിയിൽ പൊറോട്ടയെ ചൊല്ലി സംഘർഷം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടൽ തല്ലിത്തകർത്തു. മർദനമേറ്റ ഹോട്ടലുടമ സാദ്ദിഖ് ആശുപത്രിയിൽ ചികിൽസയിലാണ്. കടയുടമയെ വെള്ളക്കുപ്പിയെടുത്ത് യുവാവ് അടിച്ചു. കടയുടമയായ വെള്ളിക്കുളങ്ങര സ്വദേശി സാദിക്കിനെ യുവാവ് ആക്രമിക്കുകയും കടയുടെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു‌. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് പുറമേരിയിലെ ‘ബിരിയാണി ഡേയ്‌സ്’ എന്ന ഹോട്ടലിൽ സംഭവം നടന്നത്.

വൈകീട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്‌തു. പിന്നീട് വിളമ്പിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും രുചിയില്ലെന്നും പറഞ്ഞുകൊണ്ട് ഇയാൾ കടയിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. ഭക്ഷണം വളരെ മോശമാണെന്ന് ഇയാൾ ആരോപിച്ചു. ഈ സമയത്ത് കടയുടമയായ സാദിഖ്, ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ വാങ്ങാമെന്നും അല്ലെങ്കിൽ പണം തിരികെ നൽകാമെന്നും പറഞ്ഞ് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കടയിൽ നിന്നു പോയ യുവാവ് പിന്നീട് തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!