നാദാപുരം തൂണേരിയിൽ പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. പാറോള്ളതിൽ ഇസ്‍മയിലിനെ ആണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇയാള്‍ കീഴടങ്ങിയത്.2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. കേസെടുത്തതിനെ തുടർന്ന് ഇസ്മയിൽ വിദേശത്തേക്ക് കടന്ന് കളഞ്ഞു