ഇരിട്ടി: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ അറസ്റ്റിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഈ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സൺ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഡിവൈഎഫ്‌ഐ. യോഗത്തിൽ ആകാശിനെ വിമർശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രണ്ടുതവണ പോലീസ് പരിശോധനയ്‌ക്കെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴും ഒളിവിൽ തുടരുകയാണ് ആകാശ്.
ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേർക്കുമെതിരായ കേസിൽ അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മുഴക്കുന്ന് സിഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സിഐഎം കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിന് രൂപം നൽകി.