National

ഒളിക്യാമറ വിവാദം: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ രാജിവെച്ചു

ന്യൂഡൽഹി: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ രാജിവെച്ചു. ഒളിക്യാമറ വിവാദത്തിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ചേതൻ ശർമയുടെ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി ചേതൻ ശർമ നടത്തിയ വെളിപ്പെടുത്തലുകൾ ബിസിസിഐയെ ഉൾപ്പടെ പ്രതിസന്ധിയിലാക്കിയിരുന്നു.ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ കുടുങ്ങിയത്. ഫിറ്റ്‌നസ് ഇല്ലാത്ത ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ മത്സരത്തിന് ഇറങ്ങാൻ ഉത്തേജക മരുന്ന് കുത്തിവെക്കുന്നുണ്ട് എന്നതുൾപ്പടെയുള്ള വെളിപ്പെടുത്തലാണ് ചേതൻ ശർമ നടത്തിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ നിർദേശത്തെ തുടർന്നാണ് മിക്ക താരങ്ങളും ഇവ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ പറ്റിയും പരാമർശമുണ്ടായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോഹ്ലി കരുതുന്നതെന്നും, ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ഈഗോ പ്രശ്‌നങ്ങൾ വലുതാക്കിയെന്നും വീഡിയോയിൽ പറയുന്നു. മലയാളി താരം സഞ്ജു സാംസണെ കുറിച്ചും വീഡിയോയിൽ ചേതൻ ശർമ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!