കെഎസ്ആര്‍ടിസിക്കുള്ള ഡീസൽ വില കൂട്ടി ഇന്ത്യൻ ഓയിൽ കോർപറേഷൻ. കെഎസ്ആര്‍ടിസിക്ക് ഇനി ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 73 പൈസ അധികം നല്‍കണം.ലിറ്ററിന് 98 രൂപ 15 പൈസയാക്കി ഇന്ത്യൻ ഓയിൽ കോർപറേഷൻ വില നിശ്ചയിച്ചു സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 42 പൈസ ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഇനി 98 രൂപ 15 പൈസയാക്കി നല്‍കണം.
ഒരു ദിവസം 37 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വരുന്നത്. ഒരുമാസം 11 കോടി 10 ലക്ഷം രൂപ അധികമായി വേണ്ടി വരും. കെഎസ്ആര്‍ടിസി ഒരു ദിവസം അഞ്ചരലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്.
ബള്‍ക്ക് ചര്‍ച്ചേസിംഗ് വിഭാഗങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായത്. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.