അസമിലെ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റിൽ. സോനിത്പൂർ സ്വദേശിയായ അസ്മത്ത് അലിയാണ് അറസ്റ്റിലായത്.നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ.അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയാണ് അസ്മത്ത് അലി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ.അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂർ പോലീസിന്റെ വലയിലാകുന്നത്.കേസുമായി ബന്ധപ്പെട്ട് അസമിൽ പൊലീസ് തിരച്ചിൽ ശക്തമാക്കിയപ്പോഴാണ് കേരളത്തിലേക്ക് കടന്നത്.
കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ഇത് മനസിലാക്കിയ പൊലീസ് സംഘം, പ്രതി കേരളത്തിലാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.