കത്വ, ഉന്നാവോ ഫണ്ട് തിരിമറി ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ എഫ്ഐഎആര്‍ രജിസ്റ്റര്‍ ചെയ്തു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന യൂസുഫ് പടനിലം നല്‍കിയ പരാതിയില്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം ഒന്‍പതിനാണ് യൂസുഫ് പോലീസില്‍ പരാതി നല്‍കിയത്.
ജമ്മു കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് ലീഗ് നേതാക്കള്‍ വകമാറ്റിയെന്ന് ആരോപിച്ച് യൂസുഫ് പടനിലം നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ കുടുംബത്തിന് നല്‍കിയില്ലെന്നായിരുന്നു ആരോപണം.